വടകര: സെപ്തംബർ 17 ദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി വടകരയിൽ 51 അംഗ മേഖലാ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മണലിൽ വത്സലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശശീന്ദ്രൻ, ദിവാകരൻ. സി എന്നിവർ പ്രസംഗിച്ചു . ഭാരവാഹികൾ: വത്സലൻ മണലിൽ (ചെയർമാൻ ), രവി എരഞ്ഞിക്കൽ (ജനറൽ കൺവീനർ ), എം..ബാലകൃഷ്ണൻ (ട്രഷറർ) പരിപാടിയുടെ ഭാഗമായി 16ന് വിളംബര ജാഥയും 17ന് ആയിരങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനവും നടക്കും.