പേരാമ്പ്ര: കഴിഞ്ഞ ദിവസം കായണ്ണയിൽ തെങ്ങിന്റെ തലഭാഗം മുറിക്കുമ്പോൾ പുറത്തേക്ക് തെറിച്ചു വീണു യുവാവിനെ രക്ഷിച്ച തെങ്ങു കയറ്റ തൊഴിലാളി സി. പി. വേലായുധനെ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ അനുമോദിച്ചു. വേലായുധന് മൊമെന്റോ നൽകി ആദരിച്ചു. സ്റ്റേഷൻ ഓഫിസർ സി. പി. ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. ഫയർ സർവീസ് സംസ്ഥാന പ്രസിഡന്റ് എ. ഷജിൽ കുമാർ, വിനോദൻ പലയാട്ട്, എ ഭക്തവാത്സലൻ, വി.കെ നൗഷാദ്, ടി. വിജീഷ് എന്നിവർ പ്രസംഗിച്ചു. പി. സി പ്രേമൻ സ്വാഗതവും വി. കെ സിധീഷ് നന്ദിയും പറഞ്ഞു. ഫോട്ടോ: സി.പി വേലായുധന് മൊമെന്റോ നൽകി ആദരിക്കുന്നു