കോഴിക്കോട് : കേരള എൻ.ജി.ഒ യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ഏഴാമത് ജില്ലാ കലോത്സവം ഏഴിന് കോഴിക്കോട് ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പത്തൊമ്പത് ഇനങ്ങളിൽ ആറ് വേദികളിലായി സ്ത്രീകൾക്കും പുരുഷൻമാർക്കുമായി സംഘടിപ്പിക്കുന്ന കലോത്സവത്തിൽ ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ അഞ്ഞൂറോളം ജീവനക്കാർ പങ്കെടുക്കും. ജില്ലാ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാർ 21 ന് പയ്യന്നൂരിൽ നടക്കുന്നസംസ്ഥാന കലോത്സവത്തിന് യോഗ്യത നേടും.