cycle
cycle

കോഴിക്കോട് : സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സും കേരള ടൂറിസം ഡിപ്പാർട്ട്മെന്റും വിനോദ യാത്രകളിൽ മലിനീകരണം കുറയ്ക്കാൻ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി വയനാട്ടിലെ തൊള്ളായിരം കണ്ടിയിലേക്ക് സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 21ന് താമരശ്ശേരിയിൽ നിന്നും ആരംഭിക്കുന്ന 2 ദിവസത്തെ യാത്രയിൽ പങ്കെടുക്കുന്നവർക്ക് ടീ-ഷർട്ട്, തൊള്ളായിരംകണ്ടി ഹിൽ ടോപ്പിൽ താമസം, ഭക്ഷണം, സമ്മാനമായി പെഡൽ ഫോഴ്സ് ഗ്രീൻ കാർഡ് എന്നിവ നൽകുമെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർ ജോബി രാജു, കോ-ഓർഡിനേറ്റർ റൈനി ജോസ് എന്നിവർ പറഞ്ഞു. 18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും, പുരുഷൻമാർക്കും പങ്കെടുക്കാം. 20 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 98475 33898