നാദാപുരം: കേരളത്തിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉണ്ടാകുന്നതെന്നും ഇത്തരം നീക്കത്തെ ചെറുത്ത് തോല്പിക്കുന്നതിനായുള്ള നടപടികളുമായി മുമ്പോട്ടു പോകുമെന്ന് വിഷ്ണുമംഗലം ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി ഭരണ സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ ടി.വി.ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഒ.പി. രാജു, എം.സി.ദിനേശൻ, സി.ടി.വേണു, ടി.പി.രാജൻ, പി.അനിൽ, കെ.എം.ചന്ദ്രി എന്നിവർ പ്രസംഗിച്ചു.