talent
talent show

കോഴിക്കോട് : അന്താരാഷ്ട്ര യുവജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ യൂണിറ്റിന്റെയും നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ടാലന്റ് ഷോ മത്സരം സംഘടിപ്പിച്ചു. എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'ഒന്നായി പൂജ്യത്തിലേക്ക്'' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ടാലന്റ് ഷോ. നടക്കാവ് ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയൂഷ് എം നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനം നേടിയ എം.ടി.മുഹ്‌സിന നിയാസ് സംസ്ഥാന ടാലന്റ് ഷോ മത്സരത്തിലേക്ക് യോഗ്യത നേടി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.