airport
airport

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിന് മുഖ്യമന്ത്രിയും ജനപ്രതിനിധികളും ബന്ധപ്പെട്ട സംഘടനകളും കേന്ദ്രസർക്കാരിൽ യോജിച്ച് ശക്തമായി സമ്മർദ്ദം ചെലുത്തണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. വലിയ വിമാന സർവീസ് ആരംഭിക്കുന്നതിന് പതിനെട്ടര ഏക്കർ ഭൂമി ഏറ്റെടുത്തു നൽകാൻ സർക്കാർ ഉത്തരവ് ഇറക്കി മന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും പ്രാദേശിക എതിർപ്പുകൾ മൂലം ഏറ്റെടുക്കൽ എവിടെയും എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ യോജിച്ച ഇടപെടലാണ് വേണ്ടത്. യോഗത്തിൽ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പ്രൊഫ. ഫിലിപ്.കെ.ആന്റണി, കെ.എൻ ചന്ദ്രൻ, കെ.എ മൊയ്തീൻകുട്ടി, ജനറൽ സെക്രട്ടറി അഡ്വ. എം.കെ അയ്യപ്പൻ, സെക്രട്ടറിമാരായ പി.ഐ അജയൻ, കുന്നോത്ത് അബൂബക്കർ എന്നിവർ പങ്കെടുത്തു.