താമരശ്ശേരി : ചുരത്തിൽ റോഡിലേക്ക് മരം മുറിഞ്ഞു വീണ് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് ചുരം ഏഴാം വളവിന് സമീപത്തായി റോഡിന് കുറുകെയായി മരം മുറിഞ്ഞു വീണത്. റോഡിലേക്ക് പൂർണ്ണമായും പതിക്കാതിരുന്നതിനാൽ ചെറിയ വാഹനങ്ങൾ മരത്തിനടിയിലൂടെ കടന്നുപോയി. കല്പറ്റയിൽ നിന്നും ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റിയതിനു ശേഷം നാലു മണിയോടെയാണ് ഗതാഗതം പൂർണ്ണമായും പുനസ്ഥാപിച്ചത്. ഹൈവെ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു. വൈകിട്ട് അഞ്ചു മണിയോടെ രണ്ടു ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. ആർക്കും പരിക്കില്ല.
ചുരം ഏഴാം വളവിന് സമീപം മരം റോഡിലേക്ക് മുറിഞ്ഞു വീണ നിലയിൽ