പേരാമ്പ്ര: സ്വർണ്ണ കടത്ത് ഇടപാടുമായി ബന്ധപ്പെട്ട് സ്വർണ്ണക്കടത്ത് മാഫിയാ സംഘം തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ പന്തിരിക്കരയിലെ ഇർഷാദിന്റെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നും സംഭവത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണം വേണമെന്നും പേരാമ്പ്ര നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളായ കെ.ബാലനരായൺ ,മുനീർ എരവത്ത്, രാജൻ മരുതേരി ,പി.കെ രാഗേഷ്,വി.പി ഇബ്രായി , ഇ.വി രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.