കോഴിക്കോട് : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ആഗസ്റ്റ് 13 മുതൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന പരിപാടിയുടെ മുന്നോടിയായി ബി.ജെ.പി ഗൃഹസമ്പർക്കവും പ്രചരണവും തുടങ്ങി.
പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സ്വാതന്ത്ര്യ സമര സേനാനി തായാട്ട് ബാലനെ സന്ദർശിച്ച് ദേശീയ പതാക കൈമാറി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ് നിർവ്വഹിച്ചു.

ജില്ലാ പ്രസിഡന്റ് അഡ്വ.വി കെ.സജീവൻ , നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, ഒ.ബി സി മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.എം അനിൽകുമാർ ,കർച്ചറൽ സെൽ ജില്ലാകൺവീനർ സാബു കൊയ്യേരി എന്നിവർ പങ്കെടുത്തു.