 
കുന്ദമംഗലം: മർകസിലെ മാസാന്ത ആത്മീയ വേദിയായ അഹ്ദലിയ്യയോടനുബന്ധിച്ച് മുഹറം സംഗമം സംഘടിപ്പിച്ചു. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ സന്ദേശം നൽകി. ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, എ.പി.മുഹമ്മദ് മുസ്‌ലിയാർ, കെ.കെ.അഹ്‌മദ് കുട്ടി മുസ്‌ലിയാർ, വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ.മുഹമ്മദ് മുസ്‌ലിയാർ, മർസൂഖ് സഅദി, ഹാഫിള് അബൂബക്കർ സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മൂസ സഖാഫി, ഉമറലി സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം, ബശീർ സഖാഫി, ഉസ്മാൻ സഖാഫി വേങ്ങര എന്നിവർ നേതൃത്വം നൽകി. ഒറീസയിലെ കട്ടക്കിൽ നടന്ന ദേശീയ ഖുർആൻ മത്സരത്തിൽ വിജയികളായ മർകസ് ഖുർആൻ അക്കാദമിയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.