അത്തോളി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അത്തോളിദേശീയ ഗ്രന്ഥാലയം എൽ പി, യൂ പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ബാല ചിത്രരചന, ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 ന് രാവിലെ 10 മുതൽ 12 വരെ ദേശീയ ഗ്രന്ഥാലയത്തിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ 9946440002 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു