ബാലുശ്ശേരി:
ഒരു പഞ്ചായത്തിൽ ഒരേ സമയം ഇരുപത് പ്രവർത്തികൾ മാത്രം മതിയെന്നകേന്ദ്ര സർക്കാർ നിർദ്ദേശം തൊഴിലുറപ്പു പദ്ധതിയെ തകർക്കുമെന്നും പുതിയ നിർദ്ദേശം പിൻവലിക്കണമെന്നും മഹിളാ ജനത ബാലുശ്ശേരി നിയോജക മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ.കെ.ജമീല അദ്ധ്യക്ഷത വഹിച്ചു. സുധമാവിലമ്പാടി, ഷൈമ കോ റോത്ത്, ബിന്ദു കൊല്ലര് കണ്ടി, സരിത സുഭാഷ്, കെ.ടി.പുഷ്പവല്ലി ,ഷീബ,എൻ.നാരായണൻ കിടാവ്, ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, എ.കെ.രവീന്ദ്രൻ,അനീസ് ബാലുശ്ശേരി പ്രസംഗിച്ചു.

ഓഗസ്റ്റ് 14 ന് പയ്യോളിയിൽ വെച്ച് നടക്കുന്ന ജില്ലാ കൺവെൻഷൻ വിജയിപ്പിക്കാനും തീരുമാനിച്ചു.