 
രാമനാട്ടുകര: അഴിഞ്ഞിലം തളി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിന്റെ ഭാഗമായി പ്രത്യക്ഷ മഹാഗണപതി ഹോമവും ആനയൂട്ടും നടത്തി. ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിമരത്തിനു വടക്കു ഭാഗത്തു പ്രത്യേകം തയാറാക്കിയ ഹോമ മണ്ഡപത്തിൽ 1008 നാളികേരത്തിന്റ അഷ്ടദ്രവ്യ കൂട്ടോടെ ഗണപതി ഹോമം നടത്തിയത്. ഗജരാജൻ അക്കിക്കാവ് കാർത്തികേയനെ മുന്നിൽ നിർത്തിയായിരുന്നു ഗണപതി ഹോമം. പൂജകൾക്ക് ശേഷം ഭക്തരുടെ വഴിപാടായി ആനയൂട്ടും നടത്തി. കനത്ത മഴയിലും നൂറു കണക്കിന് ഭക്തർ ഗണപതിഹോമ ചടങ്ങിനും ആനയൂട്ടിനും ക്ഷേത്രത്തിലെത്തി.