തിരുവമ്പാടി: കർഷക നേതാവും ഇൻഫാം ദേശീയ ജനറൽ സെക്രട്ടറിയും മുൻ മാദ്ധ്യമപ്രവർത്തകനുമായ ബേബി പെരുമാലിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് തിരുവമ്പാടി പൗരാവലി ആവശ്യപ്പെട്ടു. ബസ് സ്റ്റാൻഡD പരിസരത്തെ ഓപ്പൺ ഓഡിറ്റോറിയത്തിൽ പൗരാവലി സംഘടിപ്പിച്ച അനുസ്മരണ യോഗം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. അപകടത്തിൽ പെട്ട് പരിക്കേറ്റ് റോഡിൽ കിടന്ന ബേബിയെ ആശുപത്രിയിൽ എത്തിച്ച ഹാച്ചിക്കോ റെസ്ക്യൂ ടീം പ്രവർത്തകരായ ശിവൻ ഓമശ്ശേരി, എം. കെ. ജംഷീർ, പി. കെ. പ്രജീഷ്, അഖിൽ ചന്ദ്രൻ എന്നിവരെ ലിന്റോ ജോസഫ് എം. എൽ. എ പൊന്നാടയണിയിച്ചാദരിച്ചു. രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവാക്കളുടെ ബാഗുകളുമായി പോയ കെ. എസ്. ആർ. ടി. സി ബസ്സിലെ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ടതായി എം എൽ എ അറിയിച്ചു. എ. പി. മുരളീധരൻ, അബ്രഹാം മാനുവൽ, ടോമി കൊന്നക്കൽ, ഷിനോയ് അടയ്ക്കാപ്പാറ, ഷാൻ കട്ടിപ്പാറ, മില്ലി മോഹൻ , എ. കെ. മുഹമ്മദ്, എം. എം. മൂസ, ഷാജി ആലക്കൽ, പി. ടി. അഗസ്റ്റിൻ, ജോണി പ്ലാക്കാട്ട്, സജി ഫിലിപ്പ്, സഫീർ ധാരിണി, ബേബി മണ്ണംപ്ലാക്കൽ, പി. സി. ജോസ് എന്നിവർ പ്രസംഗിച്ചു. കെ. എൻ. ചന്ദ്രൻ സ്വാഗതവും എൻ. ജെ. ജോസഫ് നന്ദിയും പറഞ്ഞു.