താമരശ്ശേരി : കെ.എസ്.ടി .എ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന കുട്ടിക്കൊരു വിട് പദ്ധതിയുടെ ഭാഗമായി താമരശ്ശേരി സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്കായി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കട്ടിപ്പാറയിലെ കന്നൂട്ടിപ്പാറയിൽ നടന്നു. താമരശ്ശേരി ഗവ.ഹൈസ്കൂൾ വിദ്യാർത്ഥിക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. കെ.എസ്. കെ. ടി .യു ജില്ലാ പ്രസിഡന്റ് തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. സി.പി നിസാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ള തോട്, വാർഡ് മെമ്പർ എ കെ അബൂബക്കർ , ആർ എം രാജൻ, സജീഷ് നാരായണൻ , ടി കെ അരവിന്ദാക്ഷൻ, കെ ടി ബെന്നി, കെ ആർ രാജൻ, കെ ഷൈജ , വി എം മെഹറലി, അബുലൈസ്, ലൈജു തോമസ് എന്നിവർ പ്രസംഗിച്ചു.