വടകര: സർക്കാർ ജീവനക്കാർക്ക് നൽകാനുള്ള ക്ഷേമബത്ത കുടിശികയും ലീവ് സറെണ്ടറും ഉടൻ നൽകണമെന്ന് കെ എം സി എസ് എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ സുരേഷ് അവശ്യപ്പെട്ടു. കെ.എം.സി.എസ് എ വടകര യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പി പി സജു അദ്ധ്യക്ഷത വഹിച്ചു, യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗം സി അശോകൻ മുഖ്യ പ്രഭാഷണം നടത്തി. എം.പി രാജേഷ് കുമാർ സ്വാഗതവും ടി ടി രഘുനാഥൻ നന്ദിയും പറഞ്ഞു