വളയം: വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ച് കടന്ന ആൺകുട്ടിയെ പീഡീപ്പിക്കാൻ ശ്രമിച്ച കേസിൽ പിടികിട്ടാപുള്ളിയായ യുവാവിനെ വളയം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയോട് സ്വദേശി ഇസ്മായിൽ (38) നെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. മോഷണം, കഞ്ചാവ് കടത്ത് ഉൾപെടെയുള്ള നിരവധി കേസിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വയനാട്ടിലെ ഭാര്യയുടെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ വളയം എസ് ഐ വി.വി. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

ലഹരിക്കടത്തിലും, മോഷണക്കേസിലും പ്രതിയായ ഇയാളെ പൊലീസ് തിരയുന്നതിനിടെയാണ് വയനാട്ടിൽ വെച്ച് പിടിയിലാക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

afdzucraxfm8k3qcjnib1yyjxb_gztagewp7wdgiramjfg=s40-p

ReplyForward