കോഴിക്കോട് : 2018 മുതൽ ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം നടത്തിവരുന്ന പ്രളയ - കൊവിഡ് പുനരധിവാസ സാമൂഹിക പുനർനിർമ്മിതി പദ്ധതിയുടെ സമാപന സമ്മേളനം 10 ന് രാവിലെ 10.30 നു ദയാപുരത്ത് നടക്കും.

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 36 വീടുകൾ, വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ,ജീവനോപാധി ഒരുക്കൽ, വിദ്യാർത്ഥികൾക്ക് ടാബ്ലറ്റ് നൽകൽ, മരുന്ന് എത്തിച്ച് നൽകൽ, ചാത്തമംഗലം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിൽ ഒരു നേരത്തെ ഭക്ഷണത്തിന്റെ ചിലവ് തുടങ്ങി 2.6 കോടി രൂപയാണ് പദ്ധതിയിൽ ചെലവഴിച്ചത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 35 കുടുംബങ്ങൾക്ക് വീട് വെച്ച് കൊടുത്ത പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദയാപുരം റെസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനവും ഇതോടൊപ്പം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ എൻ.പി. ആഷ്‌ലി, പി.കെ. അഹമ്മദ് കുട്ടി, നവീദ് എസ് അനിൽ, സീതലക്ഷ്മി എന്നിവർ പങ്കെടുത്തു.