വടകര: വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനും, പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനുമെതിരെ ചോറോട് ഗ്രാമപഞ്ചായത്ത്നടപടി കർശനമാക്കുന്നു. പല കച്ചവട സ്ഥാപനങ്ങളും പ്ലാസ്റ്റിക് വേസ്റ്റ് ഹരിതസേനക്ക് കൈമാറാതെ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയാണ്. ചില വീട്ടുകാരും ഹരിതസേനക്ക് പാഴ്‌വസ്തുക്കൾ നൽകുന്നില്ല. ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ഇവർ ഇവ എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കും. ഇവരിൽ നിന്ന് വൻതുക ഫൈൻ ഈടാക്കുകയും പൊലീസ് നിയമനടപടി സ്വീകരിക്കുകയും ചെയ്യും. മാലിന്യം തള്ളിയവരിൽ നിന്നും 25000 രൂപ ഫൈൻ അടക്കുവാൻ നോട്ടീസ് നൽകി.