women
വനിതാസംഗമം

ഫറോക്ക്:​ കേരള പ്രവാസി സംഘം ഫറോ​ക്ക് ​ ഏരിയാ കമ്മറ്റി വനിതാസംഗമം ​ പ്രവാസി വനിതാ ജില്ലാ സെക്രട്ടറി ​പി.​ഷാഫിജ​ ഉദ്ഘാടനം ചെയ്തു. ഷാഹിദ മാനോളി അ​ദ്ധ്യ​ക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി ഇക്ബാൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പേരോത്ത് പ്രകാശൻ, ഏരിയാ പ്രസിഡന്റ്‌ ജലീൽ ചാലിൽ, ഇ.എ.റഫീഖ്, സി.കെ പ്രകാശൻ, വി.അബ്ദുൽലത്തീഫ്, എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി ​എൻ.​രാജീവൻ സ്വാഗതവും ശ്യാമസുധാകരൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ​:​ ആമിനമുജീബ് (പ്രസിഡന്റ്‌), ശ്യാമസുധാകരൻ (സെക്രട്ടറി) ഷാഹിദ മാനൊളി (ട്രഷറർ).