കോഴിക്കോട്: ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ദേവഹരിതം പദ്ധതിക്ക് ജില്ലയിൽ തുടക്കമാവുന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുമായി ചേർന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ മൂന്നര ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളും ഫലവൃക്ഷതൈകളും വെച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.