ബാലുശ്ശേരി: വട്ടോളി ബസാറിൽ പുതുതായി ആരംഭിച്ച ഖാദി ഗ്രാമോദ്യോഗ് ഭവന്റെ ഉദ്ഘാടനവും ഓണം ഖാദി മേള 22 ന്റെ ഉദ്ഘാടനവും വനം മന്ത്രി .എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത വി.കെ ആദ്യവിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ചു. നിജേഷ് അരവിന്ദ് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല മാടംവള്ളി, പനങ്ങാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. ഷാജി കെ. പണിക്കർ, പനങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി. റിജു പ്രസാദ് , സുരേഷ് കെ.സി,ആലി, കുട്ടോത്ത് കൃഷ്ണൻകുട്ടി, രവീന്ദ്രൻ എ.കെ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് സർവോദയ സംഘം ട്രഷറർ എം.കെ ശ്യാം പ്രസാദ് നന്ദി പറഞ്ഞു.