കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷറിൽ അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവത്തിൽ മുഴുവൻ അഴിമതിയും പുറത്തുകൊണ്ടുവരാൻ സി.ബി.ഐ.അന്വേഷണം ആവശ്യമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു.
സമാന്തര മാഫിയാ ഭരണത്തിൽ നിന്നും കോഴിക്കോട് കോർപ്പറേഷനെ രക്ഷിക്കുക. അനധികൃത കെട്ടിട നമ്പർ അഴിമതി സ്വതന്ത്ര ഏജൻസി അന്വേഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ബി.ജെ.പി നടത്തി വരുന്ന സമരപരമ്പരയുടെ ഭാഗമായി ക്വിറ്റിന്ത്യാ ദിനത്തിൽ കോഴിക്കോട് കോർപ്പറേഷന് മുന്നിൽ നടന്ന ക്വിറ്റ് മാഫിയ സമര ശൃംഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ നികുതിപ്പണം പങ്കുവെച്ച് അഴിമതി നടത്തുന്നതിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരേ നിലപാടാണെന്നും രമേശ് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് .വി കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിൽ പാർട്ടി ലീഡർ നവ്യാ ഹരിദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ,ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.വി.സുധീർ, ഹരിദാസ് പൊക്കിണാരി, കെ.പി.വിജയലക്ഷ്മി, മേഖല സെക്രട്ടറി അജയ് നെല്ലിക്കോട്, ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ബിന്ദുചാലിൽ, സി.പി.സതീഷ്, ജിഷാ ഗിരീഷ്, എന്നിവർ സംബന്ധിച്ചു. അഡ്വ.രമ്യാ മുരളി, ശശിധരൻ നാരങ്ങയിൽ
കൗൺസിലർമാരായ സരിതാപറയേരി, ടി.രനീഷ്, അനുരാധാ തായാട്ട്, രമ്യാ സന്തോഷ്, എൻ.ശിവപ്രസാദ്, മണ്ഡലം പ്രസിഡന്റുമാരായ ഷിനു പിണ്ണാണത്ത്, ടി.പി.ദിജിൽ, കെ.ഷൈബു, സി.പി.വിജയകൃഷ്ണൻ, സബിതാ പ്രഹ്ളാദൻ, ആർ.ബിനീഷ്, എന്നിവർ നേതൃത്വം നൽകി.