kunnamangalam-news
കേരള വ്യാപാരി വ്യവസായിഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് ആനപ്പാറ ഗവ.ആശുപത്രി പരിസരം ശുചീകരിക്കുന്നു

കുന്ദമംഗലം: വ്യാപാരികൾ ആനപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവൃത്തി നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം ബാബു മോൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി പികെ. ബാപ്പു ഹാജി, ഡോ.അബ്ദുൾ ജലീൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച്

ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിനാചരണത്തിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്. ചടങ്ങിൽ പി.ജയശങ്കർ , എം.പി. മൂസ, സുനിൽ കണ്ണോറ, വിശ്വനാഥൻ നായർ , എൻ.വിനോദ്, അഷ്റഫ്, നിമ്മി, ടി.വി.ഹാരിസ്, ടി.സി.സുമോദ്, സജീവൻ കിഴക്കയിൽ, മുസ്തഫ, ജിനിലേഷ്, ദാവൂദ് അലി, ഒ.പി. ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.,