കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹൈസ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഗോത്രയാനം ചിത്രപ്രദർശനവും നാടൻ പാട്ട് അവതരണവും സംഘടിപ്പിച്ചു. കേരളത്തിന്റെ തനത് കലാരൂപമായ തിറയാട്ടത്തിന്റെ വിവിധരൂപങ്ങൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സന്തോഷ് ലിയോയുടെ നേതൃത്വത്തിൽ ചിത്രപ്രദർശനം നടത്തിയത്. സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ്ബഷീർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത നാടൻ പാട്ട് കലാകാരൻ അമിത് കോട്ടക്കൽ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഗവ. കോളേജ് വൈസ് പ്രിൻസിപ്പൽ മുസ്തഫ, ടി.ബാലകൃഷ്ണൻ. പി.അബ്ദുൾ ലത്തീഫ്, സി.കെ.ഷജിന, പി.ജാഫർ എന്നിവർ പ്രസംഗിച്ചു.