കൂടരഞ്ഞി: നവീകരണം നടത്തിയ കൂടരഞ്ഞി കുരിശുപള്ളി ജംഗ്ഷനും ഇന്റർലോക്ക് കട്ട വിരിക്കൽ പ്രവൃത്തിയും ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, അംഗങ്ങളായ ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോസ് തോമസ്,മോളി തോമസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിജി കട്ടക്കയം,വിൽസൺ പുല്ലുവേലിൽ, ഷൈജു കോയിനിലം, ജോളി പൊന്നുവരിക്കയിൽ, ഷിന്റോ നിരപേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദ് പതിപറമ്പിൽ, ജോൺസൺ തോണക്കര, ഷുക്കൂർ ,പഞ്ചായത്ത് സെക്രട്ടറി ഒ.എ. അൻസു എന്നിവർ പങ്കെടുത്തു.