ഫറോക്ക്: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വ്യാപാര മിത്ര പദ്ധതിയുടെ ഫറോക്ക് മേഖലാ തല ഉദ്ഘാടനം നടത്തി. ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ സി റസാഖ് നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതി മേഖലാ പ്രസിഡണ്ട് എ.എം. ഷാജി അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി പി. മധുസൂദനൻ സ്വാഗതം പറഞ്ഞു, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ. വിജയൻ, ജില്ലാ സെക്രട്ടറി ടി. മരക്കാർ, ജില്ലാ വൈസ് പ്രസിഡൻറ് റഫീഖ് എന്നിവർ പ്രസംഗിച്ചു. മേഖലാ ട്രഷറർ വിജയൻ കടലുണ്ടി നന്ദി പറഞ്ഞു. ഫിറോസ് ഫറോക്ക്, സുരേഷ് പേട്ട, ജലീൽ ചാലിൽ, സുധീഷ് മണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.