news
കുന്നുമ്മൽ പഞ്ചായത്തിൽ നടത്തിയ ജനജാഗരൺ ജാഥ

കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്തിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ സാമൂഹിക് ജാഗരൺ ജാഥ നടത്തി. ചരിത്രം തിരുത്തി എഴുതരുത്, സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ വർഗീയവാദികൾക്ക് യാതൊരു പങ്കുമില്ല എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പ്രചാരണ ജാഥക്ക് ജാഥാലീഡർ കെ.ടി.രാജൻ നേതൃത്വം നൽകി. പൈലറ്റ് കെ.ടി.ചന്ദ്രൻ , ഉപ ലീഡർ കെ. ഗനീഷ്, മാനേജർ ഒ.ബാലൻ എന്നിവർ ജാഥാംഗങ്ങളായ പ്രചാരണ ജാഥ കുന്നുമ്മൽ കണാരൻ ഉദ്ഘാടനം ചെയ്തു. സമാപന യോഗത്തിൽ സി പി എം നേതാവ് എ.എം റഷീദ് പ്രസംഗിച്ചു. പി. നാണു മാസ്റ്റർ, കെ.കെ. ദിനേശൻ . കെ ശശീന്ദ്രൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.