rrrrrrr
എസ്. എഫ്. ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് സർക്കിൾ ജില്ലാ പ്രസിഡന്റ് പി. താജുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു നയിക്കുന്ന അഖിലേന്ത്യാജാഥ കോഴിക്കോട്ട് എത്തുന്നതിനോടനുബന്ധിച്ച് എസ്.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് സർക്കിൾ ജില്ലാ പ്രസിഡന്റ് പി. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ. ശ്രീരാഗ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ജാൻവി കെ.സത്യൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സാദിഖ്, കെ. മിഥുൻ, ആദിൽ അഹമ്മദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഫിദൽ റോയസ്, വൈസ് പ്രസിഡന്റ് ടി.കെ. അഖിൽ, സെക്രട്ടറിയേറ്റംഗം മുഹമ്മദ് ഫർഹാൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ കോളേജുകളിലെ എസ്.എഫ്.ഐ. യൂണിറ്റ് ഭാരവാഹികൾ പരിപാടിയിൽ സംബന്ധിച്ചു.