കല്ലാച്ചി: വിഷ്ണുമഗലത്തെ പി.കെ.രാജൻ ഗ്രന്ഥാലയവും, പി.കെ.ആർ. സ്മാരക കലാസമിതിയും സംയുക്തമായി ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 15 ന് രാവിലെ കലാസമിതി പരിസരത്ത് പതാക ഉയർത്തൽ, പായസ വിതരണം, എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങ് എന്നിവ നടക്കും. വായനശാലാ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കെ. പി. വിനോദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സതീശൻ സ്വാഗതം പറഞ്ഞു.