വടകര: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കലാസാംസ്‌കാരിക രംഗത്തും ഒട്ടേറെ സംഭാവനകൾ നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെന്ന് 'ഇപ്റ്റ' ദേശീയ ഉപാദ്ധ്യക്ഷനും സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ടി.വി ബാലൻ പറഞ്ഞു. സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായ 'വാക്കൗട്ട്' സാംസ്‌കാരിക പ്രതിരോധം വടകരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം സോമൻ മുതുവന അദ്ധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനും വാഗ്മിയുമായ എം.എം സജീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കവി വീരാൻ കുട്ടി, പാർട്ടി ജില്ലാ അസി.സെക്രട്ടറി ടി.കെ രാജൻ, അഡ്വ.പി ഗവാസ്, ഡോ.പി കെ സബിത്ത്, പി സുരേ ഷ് ബാബു, ആർ സത്യൻ, കെ പി പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പാർട്ടി വടകര മണ്ഡലം സെക്രട്ടരി എൻ.എം ബിജു സ്വാഗതം പറഞ്ഞു.

പടം: 1. 'വാക്കൗട്ട്' സാംസ്‌കാരിക പ്രതിരോധം വടകരയിൽ ടി.വി ബാലൻ ഉദ്ഘാടനം ചെയ്യുന്നു.