കോഴിക്കോട് : 14ാമത് സിൽവർഹിൽസ് ട്രോഫി ഓൾ കേരള ഇന്റർ സ്‌കൂൾ ബാസ്‌കറ്റ്‌ബാൾ ടൂർണമെന്റ് നാളെ പാറോപ്പടി സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്‌കൂളിൽ രാവിലെ 11ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒളിമ്പ്യൻ നോഹ നിർമൽ ടോം വിശിഷ്ടാതിഥിയായിരിക്കും. സി.എം.ഐ സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ റവ തോമസ് തെക്കേൽ അദ്ധ്യക്ഷത വഹിക്കും. ആദ്യമത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്, ഡോൺ ബോസ്‌കോ ഇരിഞ്ഞാലക്കുടയെ നേരിടും. കേരളത്തിലെ മികച്ച 25 ടീമുകൾ പങ്കെടുക്കും. ലീഗ് കം നോക്കൗട്ട് രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫൈനൽ മത്സരങ്ങൾ 15ന് രാവിലെ ഒമ്പത് മുതലും നടക്കും. ആഗസ്റ്റ് 15ന് ഉച്ചക്ക് ഒന്നിന് നടക്കുന്ന സമാപന ചടങ്ങിൽ എം.കെ. രാഘവൻ എം.പി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.ഇന്ന് രാവിലെ രാവിലെ 11ന് ചേവായൂർ എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ജംഗ്ഷനിൽ നിന്നും സ്‌കൂൾ വരെ ടൂർണമെന്റിന്റെ പ്രചാരണാർത്ഥം വിളംബര ഘോഷയാത്ര നടക്കും.വാർത്താസമ്മേളനത്തിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ.ഫാ.ബിജു ജോൺ വെള്ളക്കട, അഡ്മിനിസ്‌ട്രേറ്റർ റവ.ഫാ.അഗസ്റ്റിൻ കെ. മാത്യു, ടൂർണമെന്റ് ഓർഗനൈസിംഗ് സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ്കെ. ജെ. ജോർജ്ജ് എന്നിവർ പങ്കെടുത്തു.