കോഴിക്കോട്: വനംവകുപ്പിൽ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഫയലുകളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സിൽ അദാലത്ത് നടത്തും. വനം മന്ത്രി എ.കെ ശശീന്ദ്രൻ, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി പരമാവധി ഫയലുകൾ തീർപ്പാക്കുന്നതിനാണ് നടപടി. കണ്ണൂർ ഫോറസ്റ്റ് സർക്കിൾ പരിധിയിലെ ഡിവിഷനുകളിൽ ഉള്ള പരമാവധി അപേക്ഷകൾ തീർപ്പാക്കി കൊണ്ടുള്ള പ്രഖ്യാപനം അദാലത്തിനുശേഷം മന്ത്രി എ.കെ ശശീന്ദ്രൻ നടത്തും.