വടകര:ദേശീയപാത വികസനത്തിന്റെ ഭാഗമായി മുക്കാളി മുതൽ കുഞ്ഞിപ്പള്ളി വരെ റോഡിന് ഇരുവശത്തും സർവീസ് റോഡ് നിർമ്മിക്കണമെന്ന് ഡി.വെ.എഫ്.ഐ ചോമ്പാൽ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ടോൾ പ്ലാസയുടെ പേരിൽ സർവീസ് റോഡ് നിഷേധിക്കപെട്ടാൽ മുക്കാളി റെയിൽവേ സ്റ്റേഷൻ, ചോമ്പാൽ ഹാർബർ,കെ എസ് ഇ ബി , തുടങ്ങിയ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും.ആശിഷ് എസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി കെ.ബഗീഷ് , വിപിൻ കുന്നുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.