അത്തോളി: കൊടശ്ശേരി ഖാദി വസ്ത്രാലയത്തിന്റെ ഓണം വിപണനമേള അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് കുമാർനാലുപുരക്കൽ അദ്ധ്യക്ഷതവഹിച്ചു.ആദ്യ വില്പന രമേശ് ബാബു വയനാടൻ കണ്ടി ഏറ്റുവാങ്ങി. വാർഡ് മെമ്പർ വാസവൻ പൊയിലിൽ, ആർ.കെ.രവീന്ദ്രൻ, കെ.ടി.കെ.ഹമീദ്, സജിത്കുമാർ, ഗംഗാധരൻ, പി.വിശ്വൻ, മാനേജർ ജിഷ പ്രസംഗിച്ചു 30%റിബേറ്റോടുകൂടി സ്പെതബർ 7 വരെ മേള എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കും