കോഴിക്കോട്: ജില്ലയിൽ താരതമ്യേന മഴ കുറഞ്ഞതിനാൽ ഭൂരിഭാഗം ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും അവസാനിപ്പിച്ചു. നിലവിൽ ഒരു ക്യാമ്പാണ് പ്രവർത്തിക്കുന്നത്. താമരശ്ശേരി താലൂക്കിൽ തിരുവമ്പാടി മുത്തപ്പൻപുഴയിലെ ക്യാമ്പിൽ ഏഴ് കുടുംബങ്ങളിൽ നിന്നായി 20 പേരാണുള്ളത്. 6 പുരുഷന്മാർ, 10സ്ത്രീകൾ, 4 കുട്ടികൾ എന്നിവരാണ് ക്യാമ്പിലുള്ളത്.
ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക്: കോഴിക്കോട് 0495 2372966, കൊയിലാണ്ടി 0496 2620235, വടകര 0496 2522361, താമരശ്ശേരി 0495 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം 0495 2371002. ടോൾഫ്രീ നമ്പർ 1077.