തൊട്ടിൽപാലം: കിഴക്കൻ മലയോര മേഖലയിലെ കെ.എസ്.ആർ.ടി.സി തൊട്ടിൽ പാലം ഡിപ്പോ എടുത്ത് മാറ്റപെടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ് . കെ.എസ്.ആർ.ടി സി യുടെ ഭീമമായ കടബാധ്യതകൾ സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും പണം നൽകിയാണ് നികത്തുന്നത്.

ഈ അവസ്ഥയിൽ നിന്ന് കെ.എസ്.ആർ ടി സിയെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി കേരളത്തിലെ ഉൾനാടൻ ഡിപ്പോകളിൽ നിന്നും അധിക ചെലവ് വരുന്ന സംവിധാനങ്ങൾ ജില്ല കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.ഇതിന്റെ ഭാഗമായി തൊട്ടിൽപാലംഡിപ്പോയിലെ എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാരുമായി ബന്ധപെട്ട ജോലികൾ കോഴിക്കോട്ടേക്ക് മാറുകയാണ്. അല്ലാതെ കെ.എസ്ആർ.ടി.സി തൊട്ടിൽ പാലം ഡിപ്പോ എടുത്തു മാറ്റപെടുമെന്ന പ്രചരണം ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.