architech
ആർകിടെക്ട്സ് ഫെസ്റ്റ്

കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർകിടെക്ട്സ് കാലിക്കറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആർക്കിടെക്

ട്സ് ഫെസ്റ്റ് 'ക്രോസ് റോഡ്സ് 2022' ഒക്ടോബർ 27, 28, 29 തിയതികളിൽ കോഴിക്കോട് ബീച്ചിൽ നടക്കും. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലും സമീപങ്ങളിലുമായാണ് ഫെസ്റ്റ് നടക്കുക. യംഗ് ആർകിടെക്ച്വറൽ ഫെസ്റ്റിവലും ഇക്കുറി സംഘടിപ്പിക്കുന്നുണ്ട്. ലോഗോ പ്രകാശനം ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാല മുരളി നിർവഹിച്ചു. ആർകിടെക്ടുമാരായ ഷാം സലിം, നിമിഷ ഹക്കീം എന്നിവർ ഏറ്റുവാങ്ങി.
വാസ്തു വിദ്യ, രൂപകല്പന, നാഗരികത തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ, ശില്പശാലകൾ, മത്സരങ്ങൾ എന്നിവ നടക്കും. ക്യൂറേറ്റ് ചെയ്ത ഗാലറികളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുമെന്ന് കാലിക്കറ്റ് സെന്റർ ചെയർമാൻ പി.പി.വിവേക് പറഞ്ഞു.