വടകര: പുതിയാപ്പിൽ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥികളുടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞുവീണ് നാല് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ ആറരമണിയോടെ പുതിയാപ്പിലെ ജോബി ആൻഡ്രൂസ് ട്യഷൻ സെന്ററിലേക്ക് പോവുകയായിരുന്ന മേമുണ്ട സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അനന്തിക, ദയാഞ്ജലി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ കുട്ടോത്തെ അനന്തിക, ദയാഞ്ജലിഎന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേർക്ക് ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അടിഭാഗം ദ്രവിച്ച തെങ്ങ് മുറിഞ്ഞുവീഴുകയായിരുന്നു. തെങ്ങിനടിയിൽപെട്ട കുട്ടികളെ അതുവഴി വന്നവരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരുടെയും കാലിന് പൊട്ടലുണ്ട്.