കോഴിക്കോട് : ചരക്കു സേവന നികുതി വകുപ്പിൽ പുന:സംഘടനയുടെ മറവിൽ നടക്കുന്ന വികലമായ പരിഷ്‌കാരങ്ങൾ നികുതി വകുപ്പിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ. ജി. എസ്. ടി വകുപ്പിലെ 52 ഹെഡ് ക്ലർക്ക് , 200 ടൈപ്പിസ്റ്റ് നിരവധി ക്ലർക്ക് ഓഫീസ് അറ്റന്റന്റ് തസ്തികകൾ ഇല്ലാതാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജി.എസ്.ടി വകുപ്പിലെ കരാർ കൺസൾട്ടൻസി രാജ് അവസാനിപ്പിക്കുക, തസ്തിക വെട്ടിച്ചുരുക്കലും ഓഫിസ് നിർത്തലാക്കലും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജി.എസ്.ടി കോംപ്ലക്‌സിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി സി.സി ജനറൽ സെക്രട്ടറി പി.എം അബ്ദുറഹ്മാൻ ഉദ്ഘാനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സംസ്ഥാന കമ്മറ്റിയംഗം കെ. ദിനേശൻ , എം. ദിനേഷ് കുമാർ , കെ.ബിജു, ബി.എൻ. ബൈജു , കെ.എം. സരേന്ദ്രൻ , സന്തോഷ് കുനിയിൽ, കെ.പി.സുജിത , യു.എസ് വിഷാൽ , പി. നിസാർ , മുഹമ്മദ് സാലി, വി.കെ. പ്രമേഷ് , പി.പി. ബാബുരാജ്, രഞ്ജിത്ത് കുന്നത്ത് , കെ.ലിനീഷ് ,ജയ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.