മാവൂർ: ചാത്തമംഗലം ഗ്രാമപഞ്ചായത്ത്, സംസ്ഥാന ശുചിത്വ മിഷനിൽ നിന്നും ലഭിച്ച 12 ലക്ഷം രൂപ ചെലവഴിച്ചു് കെട്ടാങ്ങൽ അങ്ങാടിയിൽ നിർമിച്ച വഴിയോര വിശ്രമകേന്ദ്രം അഡ്വ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുഷമ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ , അഡ്വ. വി.പി.എ സിദ്ദീഖ്, എം.ടി പുഷ്പ, മെമ്പർ അബ്ദുൽ ഹക്കീം എന്നിവർ പ്രസംഗിച്ചു.