കോഴിക്കോട് : ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള വനിതാ ലീഗ് മത്സരത്തിൽ രണ്ടാംദിനത്തിൽ ബാസ്‌കോ ഒതുക്കുങ്ങലിന് വിജയം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലൂക സോക്കർ ക്ലബിനെ ബോസ്‌കോ പരാജയപ്പെടുത്തിയത്. 13, 24,46 മിനിട്ടുകളിൽ ഗോളടിച്ച സൗപർണികയുടെ ഹാട്രിക് കുറിച്ചു. 31ാം മിനിട്ടിൽ ഉണ്ണിമായയും ഗോൾ നേടി. ലൂക്ക സോക്കറിന് അതുല്യ ആശ്വാസഗോൾ നേടി.
ഹാട്രിക് നേടിയ സൗപർണികയ്ക്ക് കെ.ഡി.എഫ്.എ സീനിയർ വൈസ് പ്രസിഡന്റ് കെ.പി. മുഹമ്മദ് കോയ നൽകി. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന മത്സരത്തിൽ കടത്തനാട് രാജ എഫ്.എയും കേരള യുണൈറ്റഡ് എഫ്.സിയും ഏറ്റുമുട്ടും.