photo
ശ്രീകൃഷ്ണ ജയന്തി ആ ഘോഷത്തിന്റെ ഭാഗമായി ബാലുശ്ശേരിയിൽ നടന്ന സാംസ്കാരിക സമ്മേളനം യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലുശ്ശേരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം യു.കെ.കുമാരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഹരിപ്പാട് കെ.പി.എൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രിയദർശൻ ലാൽ, പി.ഗോപാലൻകുട്ടി, ഡോ. അജിത്ത് ബാബു ചേമഞ്ചേരി, എം.എ.ശശി, പറമ്പിൽ വിശ്വനാഥൻ, കെ.കെ.ശ്യാമപ്രസാദ്, എന്നിവർ സംസാരിച്ചു. ഡോ.വി.കെ.ദീപേഷ് , ഡോ. എം.വി.സുധീഷ് , ഡോ.അനഘ രവി , പ്രശാന്ത് ഗുരുകല. എന്നിവരെ ആദരിച്ചു.
കവിയരങ്ങിൽ രവി മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സത്യചന്ദ്രൻ പൊയിൽക്കാവ്, പൃഥ്വിരാജ് മൊടക്കല്ലൂർ, സുനിൽകുമാർ കട്ടാടശ്ശേരി, രഘുനാഥ് കൊളത്തൂർ, സുദേവ് കരുമല, സുരേന്ദ്രൻ പുന്നശ്ശേരി, ദേവി നന്മണ്ട, ലോഹിതാക്ഷൻ പുന്നശ്ശേരി, ഗംഗാധരൻ കായണ്ണ , ഡോ. അപർണ ബാലുശ്ശേരി എന്നിവർ കവിതകൾ അവതരിപ്പിച്ചു. ടി.പി. രാജൻ കാവ്യ വിചാരം നടത്തി