kunnamangalam-news
വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ്, ടി.നസീറുദ്ധീന്റെ പേരിൽ ആരംഭിച്ച ആമ്പുലൻസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ്, അന്തരിച്ച മുൻ പ്രസിഡന്റ് ടി.നസീറുദ്ദീന്റെ പേരിൽ കുന്ദമംഗലത്ത് ആംബുലൻസ് പ്രവർത്തനം ആരംഭിച്ചു. യൂണിറ്റിന്റെ സപ്തദിന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആംബുലൻസിന്റെ പ്രവർത്തനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സെക്രട്ടറിയും യുണിറ്റ് പ്രസിഡന്റുമായ എം ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. പി.ജയശങ്കർ, എം.വിശ്വനാഥൻ നായർ, സുനിൽ കണ്ണാറ, ടി.സി.സുമോദ്, സജീവൻ കിഴക്കയിൽ, എം.പി.മൂസ, മുസ്തഫ സഫീന, ജിനി ലേഷ് ഓർക്കിഡ്, നിമ്മി സജി എന്നിവർ പ്രസംഗിച്ചു.