കുന്ദമംഗലം: വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. പൈങ്ങോട്ടുപുറം എടക്കണ്ടിയിൽ ചന്ദ്രന്റെ വീടാണ് തകർന്നത്. ചന്ദ്രനും ഭാര്യ വിലാസിനിയുമാണ് വീട്ടിൽ താമസിക്കുന്നത്. അവർ വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിമാട് കുന്ന് ഫയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് യൂണിറ്റ് വന്നെങ്കിലും തെങ്ങ് എടുത്തു മാറ്റാൻ കഴിയാതെ തിരിച്ചു പോയി.