 
കുറ്റ്യാടി: ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ സ്വാതന്ത്യസമര ചരിത്ര സ്മൃതി സംഗമം ഇന്ന് നാല് മണിക്ക് മൊകേരിയിൽ നടക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു, എൽ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം നീലിയോട്ട് നാണു, എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് പി.രാധാകൃഷ്ണൻ പ്രസംഗിക്കും. കുന്നുമ്മൽ മേഖലയിലെ സ്വാതന്ത്യസമര സേനാനികളുടെ കുടുംബങ്ങളെ സംഗമത്തിൽ ആദരിക്കുമെന്നും സംഘാടകസമിതി ചെയർമാൻ എം.പി കുഞ്ഞിരാമൻ കൺവീനർ കെ.ശശീന്ദ്രൻ അറിയിച്ചു.