sports
കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള വനിത പ്രീമിയർ ലീഗിൽ വടകര കടത്താനാട് രാജാ ഫുട്‌ബോൾ അക്കാഡമിയും കേരള യുനൈറ്റഡ് എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.

കോഴിക്കോട്: ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കേരള വനിതാലീഗ് ഫുട്ബാളിൽ ഇന്നലത്തെ മത്സരത്തിൽ കേരള യുനൈറ്റഡ് എഫ്‌.സിക്ക് വിജയം. ഏകപക്ഷീയമായ 6 ഗോളുകൾക്കാണ് കേരള യുനൈറ്റഡ് കടത്തനാട് രാജ ഫുട്‌ബോൾ അക്കാദമി വടകരയെ പരാജയപ്പെടുത്തിയത്. കേരള യുനൈറ്റഡിന്റെ 10ാം നമ്പർ താരം ബേബി ലാൽച്ചിയാൻഡമി നാലുഗോൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. പി അലീന നേടിയ രണ്ടു ഗോളുകളിൽ സ്‌കോർ (60) ആയി ഉയർന്നു. ആദ്യ മത്സരത്തിൽ ഗോകുലം എഫ്‌.സിയോട് 11 ഗോളുകൾക്ക് ദയനീയമായി പരാജയപ്പെട്ട കേരള യുനൈറ്റഡ് എഫ്‌.സി മികച്ച പ്രകടനമാണ് കടത്തനാട് രാജയ്ക്കെതിരെ കാഴ്ചവെച്ചത്.