ഫറോക്ക്: ഫറോക്ക് നഗരസഭയിലെ തൊഴിൽ രഹിതരായവർക്ക് തൊഴിൽ നൽകുമെന്ന് നഗരസഭ ചെയർമാൻ  എൻ.സി അബ്ദുൾ റസാഖ്  പറഞ്ഞു . ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവർക്ക് ബാങ്കുകൾ വഴി അനുമതിപത്രം നൽകലും, പുതിയ സംരംഭത്തിനായി ബാങ്കുകൾക്ക് അപേക്ഷ സമർപ്പിക്കലും ചടങ്ങ് എൻ.സി അബ്ദുൾ റസാഖ്  ഉദ്ഘാടനം ചെയ്തു .ഡെപ്പ്യൂട്ടി ചെയർ പേഴ്സൺ കെ. റീജ അദ്ധ്യക്ഷത വഹിച്ചു.കെ. കുമാരൻ,പി. ബൾക്കീസ്,
സന്ദീപ്.ടി.യു, അനുപമ നായർ , ആർ.ശങ്കർ, അനിത, സീത എന്നിവർപ്രസംഗിച്ചു. അരുൺ. പി. നന്ദി പറഞ്ഞു