കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ രണ്ടാമത്തെയും പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സോളാർ ഇ.വി ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കൊടുവള്ളി വെണ്ണക്കാട് ഉള്ള റോയൽ ആർക്കയിഡ് കൺവെൻഷൻ സെന്ററിൽ നിർവഹിച്ചു. കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹിം, കൊടുവള്ളി എം.എൽ.എ എം.കെ മുനീർ, മുൻസിപ്പാലിറ്റി ചെയർമാൻ വെള്ളറ അബ്ദു, മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ റംസിയ മുഹമ്മദ്, ജെ. മനോഹരൻ, ഇ മൊബിലിറ്റി ഡിവിഷൻ മേധാവി അനർട്ട്, അമൽചന്ദ്രൻ ഇ.ആർ, കോഴിക്കോട് അനർട്ട് ജില്ലാ എൻജിനീയർ ഉസ്മാൻ, മാനേജിംഗ് പാർട്‌നർ, റോയൽ ആർക്കയിഡ്, വയോളി മുഹമ്മദ് എന്നിവർ പങ്കെടുത്തു.